പറവൂർ : പാല്യതുരുത്തിൽ ഇന്നലെയും തെരുവുനായ് ആക്രമണം. മൂന്നു പേർക്കാണ് ഇന്നലെ കടിയേറ്റത്. നിരവധി പട്ടികളെയും മൃഗങ്ങളെയും കടിച്ചു. കടിയേറ്റ പാല്യത്തുരുത്ത് സ്വദേശികളായ വിനോദ് കളത്തിൽ, തമ്പി തച്ചേരിൽ, സുജ രാജു പുത്തൻപുരയ്ക്കൽ എന്നിവരെഎറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പു നടത്തി. നിരവധി നായ്ക്കളെയും ആക്രമിച്ചു .വിവരം പഞ്ചായത്ത് സെക്രട്ടറിയെയും, മൃഗഡോക്ടറെയും നാട്ടുകാർ അറിയിച്ചു. .രണ്ടു ദിവസം മുമ്പു നാല് പേരെനായ കടിച്ചിരുന്നു.