കൊച്ചി: പുഴയുടെ ഭംഗിയും അതിലെ മത്സ്യങ്ങളും ചൂണ്ടയിടുന്നവരും വലയും വള്ളങ്ങളും ചീനവലകളും പുഴയിലെ കാഴ്ചകൾ ഫോട്ടോകളാക്കിയിരിക്കുകയാണ് രണ്ടാംക്ളാസ് വിദ്യാർത്ഥിനിയായ ആൻലിന അജു. ഈ ചിത്രങ്ങളുടെ പ്രദർശനം ആഗസ്റ്റ് 30, 31, സെപ്തംബർ 1 തീയതികളിലായി ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കും. 30ന് വൈകിട്ട് 4ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രദർശനം ഉദ്ഘാടനം ചെയ്യും. മുൻകേന്ദ്ര മന്ത്രി കെ.വി തോമസ്, സംവിധായിക വിധു വിൻസെന്റ് എന്നിവർ വിശിഷ്ടാത്ഥികളാകും. പ്രദർശനത്തിലെ ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുകയും ആൻലിനയുടെ കുടുക്കയിലെ പണവും പ്രളയത്തിൽ വീട് തകർന്നവർക്ക് നൽകും.