ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ സംഘടിപ്പിച്ച ഇരുചക്ര വിളംബരറാലിക്ക് എടയപ്പുറം ശാഖയിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിന് മുമ്പിൽ ശാഖ പ്രസിഡന്റ് സി.സി. അനീഷ് കുമാർ ജാഥ ക്യാപ്റ്റൻ അനിത്ത് മുപ്പത്തടത്തിനെയും വൈസ് ക്യാപ്റ്റൻ ശരത് തായിക്കാട്ടുകരെയും സ്വീകരിച്ചു. അനിത്ത് മുപ്പത്തടം സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു.
ശാഖ സെക്രട്ടറി സി.ഡി. സലീലൻ, ശാഖ വൈസ് പ്രസിഡന്റ് ടി.കെ. അച്യുതൻ, ചതയാഘോഷ കമ്മിറ്റി കൺവീനർ സി.എസ്. അജിതൻ, ജോയിന്റ് കൺവീനർ കെ.കെ. ചെല്ലപ്പൻ, ദേവസ്വം മാനേജർ പി.കെ. പ്രേമൻ, വനിത സംഘം മേഖല കൺവീനർ ജോയി സലിൽകുമാർ, പ്രസിഡന്റ് ഹിത ജയൻ, ട്രഷറർ ഷൈല പ്രേമൻ, ഷാബു പുത്തൻവീട്ടിൽ, സി.ഡി. ബാബു, പി.ജി. ഭരതൻ, സതി രാജപ്പൻ, നീതു സതീഷ്, ഷീബ സുനിൽ കളപുരക്കൽ, വിദ്യ ബൈജു എന്നിവർ നേതൃത്വം നൽകി.