മരട്:കുണ്ടന്നൂർമേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി പ്രദേശത്തെ റോഡ് ഗതാഗതം സംബന്ധിച്ച് വിവിധവകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ ചൂണ്ടിക്കാട്ടി കേരള റോഡ് സുരക്ഷാ അതോറിട്ടി മുമ്പാകെ പരാതി നൽകി.നിയമബോധവൽക്കരണ-മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന നിയമദർശി എന്ന സംഘടനയുടെ കോർഡിനേറ്റർ അഡ്വ.ഷെറി.ജെ.തോമസാണ് പരാതി നൽകിയത്. ദേശീയപാത,പൊതുമരാമത്ത് വകുപ്പ്,മരട് മുനിസിപ്പാലിറ്റി,ട്രാഫിക് അധികാരികൾ എന്നിവർക്കൊപ്പം വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും സാമീഹ്യ-രാഷ്ട്രീയ സംഘടനകളുടേയും പ്രതിനിധികളും ഉൾപ്പെടുന്ന അടിയന്തിരയോഗം വിളിച്ചുചേർത്ത് പ്രായോഗികവുമായ ഗതാഗത നടപടികൾ കൈക്കൊള്ളണം.സർവീസ് റോഡുകളും ഇടറോഡുകളും സഞ്ചാരയോഗ്യം ആക്കുന്നതിന് നടപടികൾ എടുക്കാനും നിർദ്ദേശം നൽകണമെന്നാണ് പരാതിയിലെ ആവശ്യം.