പള്ളുരുത്തി: ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റ് നടത്തിയ വിദ്യാഭ്യാസ പുരസ്ക്കാര ചടങ്ങുകൾ അദ്ധ്യാപിക റോസ് മേരി ഡിസിൽവ ഉദ്ഘാടനം ചെയ്തു. ജോൺ റിബെല്ലോ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഫാ.സണ്ണി ആട്ടപറമ്പിൽ, മാർഷൽ ഡിക്കൂഞ്ഞ, ജൂല റിബല്ലോ തുടങ്ങിയവർ സംബന്ധിച്ചു.