കൊച്ചി : ഹൃദ്രോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ.പി. മംഗളാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഡോ. ബിനു എസ്.എസ്., ഡോ. കെ.പി. ബാലകൃഷ്ണൻ, ഡോ. വിനോദ് തോമസ്, ഡോ. ടി.ആർ. രഘു എന്നിവർ സംസാരിച്ചു.അത്യന്താധുനിക ഹൃദ്രോഗ ചികിത്സാസംവിധായങ്ങൾ സമ്മേളനം ചർച്ച ചെയ്തതെന്ന് സംഘാടകസമിതി സെക്രട്ടറിയും റിനൈ മെഡിസിറ്റി കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനോദ് തോമസ് പറഞ്ഞു. മുന്നുറിലധികം വിദഗ്ദ്ധ കാർഡിയോജിസ്‌റ്റുകളും ഗവേഷകരും ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരും പങ്കെടുത്തു.