കൊച്ചി: റോട്ടറി ക്ലബ് കൊച്ചി മഹാനഗറിന്റെ നേതൃത്വത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയുടെയും എസ്.ബി.ഒ.എ പബ്ലിക് സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ ശുചിത്വ ഭാരതം പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ചിറ്റൂർ ഫെറി മുതൽ ക്ഷേത്രം വരെ റോഡിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് 150 സ്‌കൂൾ വിദ്യാർത്ഥികളും റോട്ടറി ഭാരവാഹികളും സ്‌കൂൾ ഭാരവാഹികളും വാക് മേറ്റ്‌സ് പച്ചാളം പ്രവർത്തകരും പങ്കെടുത്തു. ആസ്റ്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിത്യ സാറ എബ്രഹാം കുട്ടികളുമായി സംവദിച്ചു.

റോട്ടറി കൊച്ചി മഹാനഗർ പ്രസിഡന്റ് എൻ. ജയകൃഷ്ണൻ, സെക്രട്ടറി രഞ്ജി തോമസ്, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. ജി.എൻ. രമേഷ്, അസിസ്റ്റന്റ് ഗവർണർ വിവേക് ഗോവിന്ദ്, എസ്.ബി.ഒ.എ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീകല കരുണാകരൻ, ചേരാനല്ലൂർ പഞ്ചായത്ത് അംഗം രാജേഷ് തുടങ്ങിയവർ സംസാരിച്ചു.