kurshid-aalam21
ഖുർഷിദ് ആലം

കോതമംഗലം: പുഴയിൽ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കോതമംഗലം ആറിൽ പുതുപ്പാടി ഭാഗത്ത് കുമ്പള്ളി കടവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സുഹൃത്തുകളോടൊപ്പം കുളിക്കാനിറങ്ങിയ ബീഹാർ സ്വദേശി ഖുർഷിദ് ആലം (21) ആണ് മരിച്ചത്. ഇയാൾക്ക് നീന്തൽ അറിയാത്തതിനാൽ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. തുടർന്ന് ഫയർസ്റ്റേഷൻ ഓഫീസർ ടി.സുരേഷ് കുമാർ, സ്കൂബ ടീം അംങ്ങളായ റഷീദ് പി.എം, സിദ്ധീഖുൽ അക്ബർ, ഷാജിമോൻ, റ്റി.പി.ഷാജി, അനിൽകുമാർ, മനു എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തു. കോതമംഗലം പോലീസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.