anishkumar34
അനീഷ് കുമാർ

കോതമംഗലം: മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി. കോട്ടപ്പടിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
കോട്ടപ്പടി നാഗഞ്ചേരിക്കടുത്തു കല്ലിങ്കപറമ്പിൽ വീട്ടിൽ കാർത്തിയാനി (65)യെയാണ് മകൻ അനീഷ് കുമാർ (34 ) എന്നുവിളിക്കുന്ന ബൈജു വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്ന ഇയാൾ അവിവാഹിതനാണ്.

സംഭവത്തിന് ശേഷം വാർഡിലെ മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെത്തി വിവരങ്ങൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഇയാൾ കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കോട്ടപ്പടി എസ് ഐ.അബ്ദുൽ റഹിമാൻ, എ.എസ് ഐ.ഷാജൻ എന്നിവരുങ്ങുന്ന പൊലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.