വീടിൻറെ ശിലാസ്ഥാപനം നടത്തി
വൈപ്പിൻ : ഭവനരഹിതർക്ക് ഭവനം എന്ന ആശയം മുൻനിർത്തി നിർദ്ധനകുടുംബത്തിന് പത്തു ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നായരമ്പലം വാടേൽ പള്ളി വികാരിഫാ..ആന്റണി തോപ്പിൽ നിർവഹിച്ചു.ഒന്നര സെന്റ് സ്ഥലം വാങ്ങി 450 ചതുരശ്ര. അടിയിലാണ് വീട് നിർമ്മിക്കുന്നത്. നിർമ്മാണ ജോലി മുഴുവനും ശ്രമദാനമാണ്. വാടേൽ സെൻറ് ജോർജ് കാത്തലിക്ക് ഫ്രണ്ട്‌സും സി എസ് എസ് യൂത്ത് വിങ്ങും ചേർന്നാണ് വീട് ഒരുക്കുന്നത്. ഇവർ നിർമ്മിച്ച് നൽകുന്ന നാലാമത്തെ വീടാണിത്.