പെരുമ്പാവൂർ: പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ നിരോധിത ലഹരി ഉത്പന്നങ്ങളുടെ വിൽപ്പനയ്‌ക്കെതിരെ മർച്ചന്റ്‌സ് അസോസിയേഷൻ രംഗത്ത്. അസോസിയേഷൻ ട്രഷറർ എം.യു. ഹമീദിന്റെ നേതൃത്വത്തിൽ ഇന്നലെ അനധികൃത ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയവരെ കണ്ടെത്തി എക്‌സൈസിനെ ഏൽപ്പിച്ചു. വ്യാപാരികളായഷമീർ , അസീസ് , സി പി കൊച്ചുണ്ണി, നസീർ, ഇ എസ് ഷഫീഖ് തുടങ്ങിയവരുമുണ്ടായിരുന്നു. നമ്മൾ ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുമെന്ന് അസോസിയേഷൻ യൂത്ത് വിംഗ് മേഖലാ വൈസ് പ്രസിഡൻറ് രതീഷ് പുതുശ്ശേരി അറിയിച്ചു.