പള്ളുരുത്തി: വെളിയിലെ ജമാലിന്റെ പഴകച്ചവട കടയിലെ ലാഭത്തിൽ നിന്നുള്ള 6 മാസത്തെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ഇതിന്റെ ഉദ്ഘാടന കർമ്മം മുൻ ഡപ്യൂട്ടി മേയർ എം.എ.സദാനന്ദൻ നിർവഹിച്ചു. സാഹിത്യകാരൻ എം.വി.ബെന്നി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കെ.പി.ശെൽവൻ, സുബൈർ പള്ളുരുത്തി, ടി.കെ.സുധീർ, പി.എസ്.സൗഹാർദ്ദൻ തുടങ്ങിയവർ സംബന്ധിച്ചു.കഴിഞ്ഞ വർഷവും ജമാൽ തുക നൽകിയിരുന്നു. എസ്.ഡി.പി.വൈ റോഡിൽ വർഷങ്ങളായി ജമാൽ പഴക്കട നടത്തി വരികയാണ്.