chengal-school

പെരുമ്പാവൂർ: സ്വകാര്യ ബസുകളിൽ സ്‌കൂൾ കുട്ടികളെ കയറ്റാത്ത ബസുടമകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്.പെരുമ്പാവൂർ മേഖലയിലുള്ള സ്‌കൂൾ കുട്ടികളെ ബസിൽ കയറ്റുന്നില്ലെന്നും കാലടിയിൽ നിന്ന് കയറുമ്പോൾ ചില ബസ് ജീവനക്കാർ ചീത്ത പറഞ്ഞ് ബസിൽ കയറുന്നത് തടയുന്നുവെന്നുംകാണിച്ച് കളക്ടർക്ക് പരാതി നൽകിയിരുന്നു.കാലടി ചെങ്ങൽ സ്‌കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.സ്‌കൂൾ വിട്ടതിനെ തുടർന്ന് 4.30ന് കാലടി ടൗൺ ബസ് സ്റ്റോപ്പിലെത്തുന്ന വിദ്യാർത്ഥികളെ തടഞ്ഞ് നിർത്തും. ഇതിനാൽ ആറു മണിയോടെയാണ് വീട്ടിലെത്തുന്നത്.ഈ അനുഭവകുറിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അങ്കമാലി-പെരുമ്പാവൂർ റൂട്ടിലോടുന്ന ബസുകൾക്കെതിരെയാണ് പരാതി ഉയർന്നത്. മോട്ടോർ വാഹന വകുപ്പ് എം.വി.ഡി സ്‌പെഷ്യൽ സ്‌ക്വാഡ് പെരുമ്പാവൂരിലും വല്ലത്തും കാലടിയിലുമെത്തി കുട്ടികളോട് വിവരം ആരാഞ്ഞു. സ്വകാര്യ ബസ് ജീവനക്കാർക്ക് താക്കീത് നൽകുകയും ചെയ്തു.