കൊച്ചി : ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഒഫ് എസ്.സി., എസ്.ടി ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം മുൻ കളക്ടറും ഒൗഷധി ചെയർമാനുമായ കെ.ആർ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. രാമൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ അക്കരപ്പാടം, തിലകമ്മ പ്രേംകുമാർ, മുണ്ടക്കയം ദിവാകരൻ, പി.എം. വിനോദ്, സജി കെ. ചേരമൻ എന്നിവർ പ്രസംഗിച്ചു. കെ.എം. സലിംകുമാർ, കെ.കെ. കൊച്ച്, സണ്ണി എം. കപിക്കാട്, ഒർണ കൃഷ്ണൻകുട്ടി, ഡി.പി. കാഞ്ചിറാം, കുറ്റിപ്പുറത്ത് ഗോപാലൻ എന്നിവരെ ആദരിച്ചു.
സെമിനാർ കെ.എം. സലിംകുമാർ ഉദ്ഘാടനം ചെയ്തു. സണ്ണി എം. കപിക്കാട്, ഒർണ കൃഷ്ണൻകുട്ടി, ഡി.പി. കാഞ്ചിറാം, കെ.കെ. സുകുമാരൻ, എൻ. മുനിയപ്പൻ, പി.വി. നടേശൻ തുടങ്ങിയവർ പ്രസംഗിച്ചു.