കൊച്ചി : വയനാടിൽ ദുരിതം അനുഭവിക്കുന്നവർക്ക് കെെത്താങ്ങായി എറണാകുളം ഗവ ഹയർ സെക്കൻഡറി ഗേൾസ് സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും മുന്നിട്ടിറങ്ങിയപ്പോൾ ഒരു ബസ് നിറയെ സാമഗ്രികളാണ് ശേഖരിച്ചത്.

വയനാട് കളക്ടറേറ്റിലേക്കു പുറപ്പെട്ട ദുരിതാശ്വാസ സാമഗ്രികൾ നിറച്ച വാഹനം വാർഡ് കൗൺസിലറും നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ കെ.വി.പി കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഹയർ സെൻഡറി പ്രിൻസിപ്പൾ നളിനകുമാരി വി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്,​പി.വി.ശൈലജ, യു.പി. ഹെഡ്മാസ്റ്റർ .ടി.വി.പീറ്റർ, എൽ.പി ഹെഡ്മാസ്റ്റർ ഇൻ ചാർജ് സുധീർ എൻ.ആർ ,ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ,ഷിബു പി.ചാക്കോ, യു.പി. പി.ടി.എ.പ്രസിഡന്റ് ഡോ.സുമി ജോയി ഓലിയപുറം , രക്ഷാകർത്ത്യ സമിതി അംഗങ്ങൾ, രക്ഷിതാക്കൾ ,അദ്ധ്യാപകർ വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു.ആഗസ്റ്റ്15ാം തീയതി പ്രവർത്തനം ആരംഭിച്ച കളക്ഷൻ സെന്ററിൽ വയനാട് കളക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശപ്രകാരമുള്ള സാധനങ്ങളാണ് ശേഖരിച്ചത്.