ഉദയംപേരൂർ : ഉദയംപേരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പാഴ് വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിച്ച് ബാലസഭാ കുട്ടികൾ മാതൃകയാകുന്നു. പ്ലാസ്റ്റിക് കുപ്പികൾ മുതലായവ കൊണ്ടാണ് നിർമ്മാണം. ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഞ്ജന അനിൽകുമാർ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന് നേതൃത്വം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.കെ അനിൽകുമാർ ,കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ ഇന്ദിരാ മോഹൻ ,ബി.എം.സി കോളേജിലെ എം.എസ്.ഡബ്ളിയു വിദ്യാർത്ഥികളായ അജിത പി.പി ,അഞ്ജലി എം എന്നിവരും ചടങ്ങിൽ പങ്കെടുത്തു .

#കാപ്ഷൻ

ഉദയംപേരൂരിൽ പാഴ്‌വസ്തുക്കൾ കൊണ്ടുള്ള കരകൗശല സാമഗ്രികളുടെ നിർമ്മാണം അഞ്ജന അനിൽകുമാർ ഉത്ഘാടനം ചെയ്യുന്നു .