accident
മൂവാറ്റുപുഴ പി.ഒ ജംഗ്ഷനിൽ കാറും ബസും കൂട്ടിയിടിച്ചപ്പോൾ.

മൂവാറ്റുപുഴ: മൂവാറ്റുപുഴ -തൊടുപുഴ റോഡിൽ നിർമ്മല ഹൈ സ്കൂളിന് സമീപംഇന്നലെ വൈകിട്ട് അഞ്ചിന് കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.. കാറിലുണ്ടായിരുന്ന കരിങ്കുന്നം മറ്റത്തിപ്പാറ ജോസ് കുട്ടിക്കും, ബസിലുണ്ടായിരുന്ന ആനിക്കാട് കമ്പനിപ്പടി സ്വദേശി റസാക്കിനുമാണ് പരിക്കേറ്റത് .ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും, തൊടുപുഴയിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ കാർ ബസുമായി നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടത്തെ ഇടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.പൊലീസെത്തി ഇരു വാഹനങ്ങളും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.