കിഴക്കമ്പലം: കിഴക്കമ്പലം പ്രധാന റോഡിലെ കുക്കു സ്​റ്റോഴ്‌സ് കത്തി നശിച്ചു. ഇന്നലെ വൈകിട്ട് കടക്കുള്ളിലുണ്ടായ ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിനു കാരണം. ഞായറാഴ്ച കട തുറന്നു പ്രവർത്തിച്ചിരുന്നു. വൈകിട്ട് കടയടച്ചു പോയതിനുശേഷമാണ് തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളിൽ പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടവരാണ് കടയുടമയെ അറിയിച്ചത്. ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും വെള്ളം ഒഴിച്ച് തീയണയ്ക്കാൻ രംഗത്തിറങ്ങി. തുടർന്ന് നാട്ടുകാർ അറിയച്ചിതിനെ തുടർന്ന് എത്തിയ പട്ടിമറ്റം ഫയർഫോഴ്‌സ് കടയ്ക്കുക്കുള്ളിലും ഒന്നാം നിലയിലും പടർന്നുപിടിച്ചിരുന്ന തീയണച്ചു.സ്​റ്റേഷനറി സാധനങ്ങൾ, പ്രസൻറേഷൻ സാധനങ്ങൾ, പ്ലാസ്​റ്റിക്, സ്​റ്റീൽ , അലുമിനിയം, ഓട് പാത്രങ്ങൾ, ഫാൻസി വസ്തുക്കൾ എന്നിവയാണ് കത്തി നശിച്ചത്.