കൊച്ചി: നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷനും സെക്ടർ സ്കിൽ കൗൺസിലും സംയുക്തമായി കൊമേഴ്സ് ബിരുദധാരികൾക്കായി ഒന്നരമാസത്തെ സൗജന്യ പരിശീലനം നൽകുന്നു. ബി.കോം 2018, 2019 പൂർത്തിയായവർക്ക് ഈ കോഴ്സിൽ ചേരാം. എറണാകുളത്ത് പാലാരിവട്ടത്തെ സ്കിൽ മാപ് ട്രെയിനിംഗ് സെന്ററിലാണ് കോഴ്സുകൾ നടക്കുന്നത്. ഫോൺ: 9847031119, 9847051119.