കൊച്ചി: കൊച്ചിൻ ജിംനേഷ്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിൽ മിസ്റ്റർ കൊച്ചിൻ 2019 ആയി മുഹമ്മഗ് തമീം ടി.കെയും കൊച്ചിൻ കേസരിയായി വാജിദ് എം.ആറിനെയും തിരഞ്ഞെടുത്തു. വിവിധ മത്സരങ്ങളിൽ യാസിൻ പി.എം (ചിന്നിംഗ്), സുൽത്താൻ.സി.എസ്(ഡിഫ്സ്, പുഷ്-അപ്പ്), അറഫാൻ.കെ.ആർ (ഫ്രീസ്ക്കോട്), ടോമി.കെ.ജി (ബെസ്റ്റ് ആം ബെന്റർ), സേതുലക്ഷ്മി.പി (വനിത പവർ ലിഫ്റ്റർ) ആൽഫിൻ.എം.എ(സ്ട്രോംഗ് മെൻ) എന്നിവർ വിജയികളായി. ചെയർമാൻ ജെയ്ക്കർ മല്ലയ്യയുടെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ സമ്മാനദാനം നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സീനത്ത് റഷീദ്, ബിന്ദുലെവിൻ, മുൻ കൗൺസിലർ വി.എം ഷംസുദ്ദീൻ, മുൻ മിസ്റ്റർ കേരള എം.കെ ബാബു, റജീഷ് എം.ആർ, ടി.സി മധു, തോമസ് കുറശ്ശേരി, സെക്രട്ടറി എം.എച്ച് സുകുമാരൻ, സി.എച്ച് അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.