കൊച്ചി : കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ 2014 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ അനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിച്ചിട്ടും ലഭിക്കാത്തവർക്കായി ഈമാസം 31 ന് ജില്ലാ ഓഫീസിൽ ഫയൽ അദാലത്ത് നടത്തും.

ക്ഷേമനിധി പാസ്ബുക്കുകളും ബാങ്ക് പാസ്ബുക്കും ആവശ്യമെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റുമായി അംഗം നേരിട്ട് ഓഫീസിൽ ഹാജരാകണം. അല്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.