കൊച്ചി : പ്രതിരോധരംഗത്തെ സ്വകാര്യവത്കരണത്തിനെതിരെ ഓർഡിനൻസ് ഫാക്ടറി തൊഴിലാളികൾ നടത്തുന്ന രാജ്യവ്യാപകമായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും.

സംയയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഇന്ന് (ചൊവ്വ) വൈകിട്ട് 4.30 ന് നേവൽബേസ് മുതൽ ഷിപ്പ്‌യാർഡ് വരെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. മനുഷ്യച്ചങ്ങലയിൽ അണിചേരാൻ എല്ലാ വിഭാഗം തൊഴിലാളികളോടും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി അഭ്യർത്ഥിച്ചു.