കൊച്ചി: ഇന്ത്യയിൽ കർമലീത്താ മിഷന്റെ 400 ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മിഷൻ സെമിനാർ സംഘടിപ്പിച്ചു. മുൻ ഡി.ജി.പി. ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
സെന്റ് തെരേസാസ് ആശ്രമ സുപ്പീരിയർ ഫാ. ഫ്രാൻസിസ് കിഴക്കേമാലിൽ, ഹൈബി ഈഡൻ എം.പി., ജോസഫ് പടിയാരംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മിഷൻ ഡയറക്ടർ മോൺ. ജോസഫ് പടിയാരംപറമ്പിൽ,സെക്രട്ടറി ജെക്കോബി എന്നിവർ സംസാരിച്ചു.
കർമേലി പ്രദർശനം ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും മുസിരിസ് ഹെരിറ്റേജ് പ്രോജക്ടുകളുടെ ഉപദേഷ്ടാവും എഴുത്തുകാരനും ഇലസ്‌ട്രേറ്ററുമായ ബോണി തോമസ് ഫ്‌ളോസ് കർമേലി ക്യുറേറ്റ് ചെയ്തത്.