മൂവാറ്റുപുഴ: സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യയുടെ വാരപ്പെട്ടി ശാഖ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സർവ്വകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂവാറ്റുപുഴ റീജിയണൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. 1980 മുതൽ വാരപ്പെട്ടിയിലെ സാധാരണക്കാരുടെയും കർഷകരുടെയും ആവശ്യങ്ങൾക്ക് മുന്നിൽ നിന്ന ബാങ്ക് ശാഖ ആയവന ശാഖയുമായി ലയിപ്പിക്കുന്നതിനുളള തീരുമാനത്തിനെതിരെയാണ് സമരം പഞ്ചായത്തിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീയുടെയും അക്കൗണ്ടുകളെല്ലാം ഈ ശാഖയിലാണ് ധർണ ആന്റണി ജോൺ എം.എൽ എ, ഉത്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം എൽ എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എസ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. മനോജ് നാരായണൻ, കെ സി അയ്യപ്പൻ. എം.ഐ കുര്യാക്കോസ്, സനിൽ ബാബു, പി.വി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് റീജിയണൽ ബിസിനസ് ഓഫീസർക്ക് എം.എൽ എ മാരുടെ നേതൃത്വത്തിൽ നിവേദനവും നൽകി.