മൂവാറ്റുപുഴ: ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോ ഗ്രാഫി ദിനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സര ചിത്രങ്ങളുടെ പ്രദർശനവും, ഫോട്ടോ ഗ്രാഫി മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും ഇന്ന്( ചൊവ്വാഴ്ച) രാവിലെ 10.30ന് മൂവാറ്റുപുഴ ഗ്രാന്റ് സെന്റർ മാളിൽ നടക്കും. സമ്മേളനം ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി റോണി അഗസ്റ്റ്യൻ സ്വാഗതം പറയും. മേഖല പ്രസിഡന്റ് ജോമറ്റ് മാനുവൽ ഫോട്ടോ ഗ്രാഫി അവർഡ് പ്രഖ്യാപനം നടത്തും. ഫോട്ടോ ഗ്രാഫി മത്സര ചിത്രങ്ങളുടെ പ്രദർശനവും, ഫോട്ടോ ഗ്രാഫി മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും മൂവാറ്റുപുഴ ഡിവൈഎസ് പി കെ.അനിൽ കുമാർ നിർവ്വഹിക്കും. ലൂക്കോ സിനിമ പ്രവർത്തകരെ സംസ്ഥാന ട്രഷറർ മോനച്ചൻ തണ്ണിത്തോട് സ്വീകരിക്കും.