കൊച്ചി: സാധാരണക്കാരായ ജനങ്ങളുടെ താല്പര്യം പൂർണമായും സംരക്ഷിക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് നിയമപരമായ പദവി നൽകാൻ അടിയന്തര തീരുമാനമെടുക്കണമെന്ന് റെസിഡന്റ്സ് അപ്പെക്സ് കൗൺസിൽ ഒഫ് കേരള (റാക്ക്) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് എല്ലാ നിയമസഭാ സമാജികർക്കും നിവേദനം നൽകാൻ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. നാലാമത് സംസ്ഥാന സമ്മേളനം തൃശൂരിൽ നവംബറിൽ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഹാഷിം പറക്കാടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോബ് അഞ്ചേരിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സതീഷ് ചന്ദ്രൻ കണക്കുകളും അവതരിപ്പിച്ചു. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഗീതാഭായി, ഭാരവാഹികളായ കെ.എം ഹുസൈൻ, ബേബി ജോസഫ് കളപ്പുര, എം.എൻ നാരായണൻ നായർ, കെ.കെ അബ്ദുൾ നാസർ, ഡി. ഗോപാലകൃഷ്ണൻ, ഗഫൂർ ടി. മുഹമ്മദ്, പി.ആർ.ആർ.എസ് അയ്യർ തുടങ്ങിയവർ സംസാരിച്ചു.