പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ പുഞ്ചക്കുഴി തോട് വീതിയും ആഴവും കൂട്ടുന്ന പ്രവൃത്തിആരംഭിച്ചു.നവീകരണ പ്രവൃത്തികൾ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. . നൂറ് ഏക്കറോളം ഭാഗത്തെ നെൽകൃഷി തിരികെ കൊണ്ടുവരാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഇടപെടലിൽ മേജർ ഇറിഗേഷൻ വകുപ്പാണ് 30 ലക്ഷം രൂപ അനുവദിച്ചത്. വാർഡ് മെമ്പർ സിന്ധു അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു