-v-p-thurtuh-palam
സ്റ്റേഷൻകടവ് പാലവുമായി ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ വലിയപഴമ്പള്ളിത്തുരുത്ത് പാലം.

സ്റ്റേഷൻകടവ് – വലിയപഴമ്പിള്ളിത്തുരുത്ത് പാലം യാഥാർത്ഥ്യമായി ഒരു വർഷം പിന്നിട്ടിട്ടുംയാത്രാദുരിതം തുടരുന്നു

പറവൂർ : സ്റ്റേഷൻകടവ് – വലിയപഴമ്പിള്ളിത്തുരുത്ത് പാലം യാഥാർത്ഥ്യമായി ഒരു വർഷം പിന്നിട്ടിട്ടും പാലത്തിലൂടെ ആവശ്യത്തിന് ബസ് സർവീസുകളില്ല. രാവിലെ എട്ട് മണിയോടുകുടി മാളയിൽ നിന്നും രണ്ട് ബസുകളും പറവൂരിൽ നിന്നും മൂന്നു ബസുകളും ഓരോ ട്രിപ്പ് നടത്തി സർവീസ് നിർത്തും. പാലത്തിലൂടെ ബസ് ഇല്ലെങ്കിൽ മാഞ്ഞാലി വഴി പോകണം. വലിയപഴമ്പിള്ളിത്തുരുത്ത് നിവാസികൾക്കു തൊട്ടടുത്ത പ്രദേശമായ പുത്തൻവേലിക്കരയിലെത്താനും പാലത്തിലൂടെയുള്ള ബസ് സർവീസ് അത്യാവശ്യമാണ്. പുത്തൻവേലിക്കരയിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് വലിയപഴമ്പിള്ളിത്തുരുത്ത് ഭാഗത്തേക്കോ പറവൂരിൽ നിന്നുള്ളവയ്ക്ക് പുത്തൻവേലിക്കര ഭാഗത്തേക്കോ പെർമിറ്റ് നൽകിയിട്ടില്ല. കെ.എസ്.ആർ.ടി.സിക്ക് മതിയായ സർവീസ് നടത്താൻ സാധിക്കുന്നില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് ഇതിലൂടെ പെർമിറ്റ് നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. മാള ഭാഗത്തു നിന്നും പുത്തൻവേലിക്കര വഴി പറവൂരിലേയ്ക്ക് സ്വകാര്യ ബസുകളുണ്ട്. അതു മാഞ്ഞാലി പാലം വഴിയാണ് സർവീസ് നടത്തുന്നത്. കുറച്ചു സർവീസെങ്കിലും പാലം വഴിയാക്കിയാൽ കുറച്ച് ആശ്വാസമാകും. പുത്തൻവേലിക്കര പാലവുമായി ബന്ധിപ്പിക്കുന്ന വലിയപഴമ്പള്ളിത്തുരുത്ത് പാലത്തിന് വീതി കുറവ് ഇതിലൂടെയുള്ള ഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഈ പാലത്തിലുടെ രണ്ട് വലിയ വാഹനങ്ങൾ ഓരോ സമയം കടന്നുപോകാൻ സാധിക്കില്ല. ഇതിന് പരിഹാരമായി പാലത്തിനു വീതി കൂട്ടുകയോ, പുതിയൊരു പാലം നിർമ്മിക്കുകയോ വേണം.

പുത്തൻവേലിക്കര, വലിയപഴമ്പിള്ളിത്തുരുത്ത് നിവാസികൾ യാത്രാക്ലേശത്തിൽ

പുത്തൻവേലിക്കരയിൽ നിന്നും വലിയപഴമ്പിള്ളിത്തുരുത്ത് വഴി പറവൂരിലെത്താൻ 5കിലോമീറ്റർ . മാഞ്ഞാലി വഴി പറവൂരിലെത്താൻ 15കിലോമീറ്റർ

വലിയപഴമ്പള്ളിത്തുരുത്ത് പാലത്തിന് വീതി കുറവ്