vnitha
ആവോലി പഞ്ചായത്തിൽ ആരംഭിക്കുന്ന വനിതാ സഹകരണ സംഘത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന വനിതാ ഫെഡ് പ്രസിഡന്റ് അഡ്വ . കെ . ആർ . വിജയ നിർവ്വഹിക്കുന്നു. അഡ്വ. പി.എം.ഇസ്മായിൽ, മേരിജോർജ്ജ് തോട്ടം എന്നിവർ സമീപം

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ ആരംഭിക്കുന്ന വനിതാ സഹകരണ സംഘത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന വനിതാ ഫെഡ് പ്രസിഡന്റ് അഡ്വ . കെ . ആർ . വിജയ നിർവ്വഹിച്ചു. കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം കൺസ്യൂമർ ഫെഡ് വെെസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിലും , ആദ്യ നിക്ഷേപം സ്വീകരിക്കൽ സംസ്ഥാന വനിതാ ഫെഡ് അംഗം മേരി ജോർജ്ജ് തോട്ടവും നിർവ്വഹിച്ചു. സംഘം ഓഫീസ് അങ്കണത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സിനിമ - സീരിയൽ താരം ഗായത്രി മുഖ്യാതിഥി ആയിരുന്നു. ആവോലി കിഴക്കേക്കര കാട്ടുകണ്ടം കവലയിലാണ് സംഘം ഓഫീസ് . . ചിട്ടികളും വായ്പ്പകളും ആരംഭിക്കുന്നതോടൊപ്പം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും നൽകും. നേരിട്ടെത്തി ഡെപ്പോസിറ് സ്വീകരിക്കുന്ന ഡെയിലി ഡെപ്പോസിറ്റ് സ്‌കീമും ഉണ്ടായിരിക്കുമെന്ന് സംഘം പ്രസിഡന്റ് എം.എൻ ഓമന അറിയിച്ചു.ഓണററി സെക്രട്ടറി റംലനിസാം നന്ദിപറഞ്ഞു.