നെടുമ്പാശേരി: മൂഴിക്കുളം എസ്.ബി.ഐ ശാഖാ മാറ്റത്തിനെതിരെ എസ്.ബി.ഐ സംരഷണ സമിതി രൂപീകരിച്ചു. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജനെ ചെയർപേഴ്‌സണായും ടി.ആർ. പ്രേംകുമാറിനെ കൺവീനറായും തിരഞ്ഞെടുത്തു. ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, മൂഴിക്കുളം ഫെറോന പള്ളി വികാരി ഫാദർ സെബാസ്റ്റിൻ പാലാട്ടി എന്നിവർരക്ഷാധികാരികളാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോയി ജോസഫ് നന്ദി പറഞ്ഞു.