nh-road-paravur-varapuzha
തർന്നുകിടക്കുന്ന ദേശീയപാത.

പറവൂർ : മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ദേശീയപാത മിക്കയിടങ്ങളിലും തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിൽ യാത്ര ദുഷ്ക്കരമായി. പലഭാഗത്തും നീളുന്ന ഗതാഗതക്കുരുക്കിൽ വലയുകയാണു യാത്രക്കാർ. പകലും രാത്രിയും വാഹനങ്ങളുടെ നീണ്ട നിരയുള്ള റോഡിലാണ് അപകടക്കെണി. വെള്ളം കെട്ടിനിന്നു ഉണ്ടാകുന്ന ചെറിയ കുഴികൾ മണിക്കൂറിനുള്ളിൽ വലിയ കുഴിയായി മാറുന്നു. ഘണ്ഠാകർണൻവെളി, മുനമ്പം കവല, തുരുത്തിപ്പുറം, അണ്ടിപ്പിള്ളിക്കാവ് ,കുര്യാപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിൽ പാടെ തകർന്നു. ഘണ്ഠാകർണൻവെളിയിൽ ഒന്നരമാസം മുമ്പ്ദേശീയപാത അധികൃതർ നന്നാക്കിയ ഭാഗമാണ് വീണ്ടും പൊട്ടിപ്പൊളിഞ്ഞത്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി വീഴാൻ സാദ്ധ്യതയുണ്ട്.