പറവൂർ : മൂത്തകുന്നം ആശുപത്രിയിൽ 24 മണിക്കൂറും ചികിത്സ സൗകര്യം ഉറപ്പാക്കുന്നതിനാവശ്യമായ ഡോക്ടർമാരെയും മറ്റു സ്റ്റാഫിനെയും നിയമിയ്ക്കണമെന്ന് മൂത്തകുന്നത്തെ കോൺഗ്രസ് പ്രവർത്തകരുടെ യോഗം ആവശ്യപ്പെട്ടു. ആശുപത്രിയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും മറ്റു സ്റ്റാഫുമില്ല. യോഗത്തിൽ ബൈജു അദ്ധ്യക്ഷത വഹിച്ചു.