മൂവാറ്റുപുഴ: സി .ഐ .ടി.യു മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് ലോക്കൽ സമ്മേളനം സിഐടിയു ഏരിയസെക്രട്ടറി എം.എ സഹീർ ഉദ്ഘാടനം ചെയ്തു. എൻ.എസ്. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ് സി.കെ. സോമൻ, കെ.ജി. അനിൽകുമാർ, കെ.എം.ദിലീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം.ദിലീപ് ( പ്രസിഡന്റ്), അബ്ദുൾ ഷബീർ(വൈസ് പ്രസിഡന്റ്), കെ. ജി. അനിൽകുമാർ(സെക്രട്ടറി),എബി പോൾ( ജോയിന്റ് സെക്രട്ടറി), അനീഷ് ഡി നായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.