ആലുവ: ജില്ല പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ നാലുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി ഡിവിഷൻ അംഗവും വൈസ് പ്രസിഡൻറുമായ ബി.എ. അബ്ദുൽ മുത്തലിബ് അറിയിച്ചു.
കീഴ്മാട് അർജുന റോഡ് റീ ടാറിംഗ്, കട്ട വിരിക്കൽ (പത്ത് ലക്ഷം), സഹൃദയപുരം ചൂണ്ടി സൈഡ് കെട്ട് (അഞ്ചുലക്ഷം), മുള്ളംകുഴി ഡോൺബോസ്‌കോ നാലാംമൈൽ റോഡ് റീ ടാറിംഗ്(15 ലക്ഷം), കുട്ടമശേരി സ്‌കൂൾ അറ്റകുറ്റപണി (പത്തുലക്ഷം), തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ മൈനർ തോട് (അഞ്ചുലക്ഷം), കുളക്കാട് തൂമ്പാക്കുളം നവീകരണം, കോലോത്തുചിറ നവീകരണം, ചുണങ്ങംവേലി സൊസൈറ്റിപടി റോഡ് അറ്റകുറ്റപണികൾ, കോതേലിപറമ്പ് എസ്.സി കോളനി നവീകരണം, ചാലക്കൽ നാലുസെൻറ് കോളനി നവീകരണം, കാർമ്മൽ പന്നിക്കോട് റോഡ് അറ്റകുറ്റപണി (പത്തുലക്ഷം വീതം), അമ്പലംചിറ കുളം നവീകരണം (20 ലക്ഷം), ഇരട്ടക്കുളം വാട്ടർ റിച്ച് പദ്ധതി, പാകംവേലിച്ചിറ വാട്ടർ റിച്ച് പദ്ധതി (അഞ്ചുലക്ഷം വീതം) എന്നിവയാണ് കീഴ്മാട് പഞ്ചായത്തിലെ പദ്ധതികൾ.
വാഴക്കുളം പഞ്ചായത്തിലെ കമ്പനിപടി കൈപ്പൂരിക്കര റോഡിന്റെ മൂന്നാം ഘട്ട വികസനം, മഞ്ഞപ്പെട്ടി പെരിയാർവാലി കനാൽറോഡ് ടൈലിംഗ്, മുള്ളൻകുന്ന് തൈക്കാവ് റോഡ്, എം.ഇ.എസ് യു.പി സ്‌കൂൾ റോഡ്, രാജാജി മെച്ചേരിമുകൾ റോഡ്, മുടിക്കൽ എച്ച്.എസ്.എസ് അറ്റകുറ്റപണികൾ, സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.എസ് ടൈലിംഗ് ആൻറ് പെയിൻറിംഗ്,പാലക്കാട്ടുതാഴം കാവ് പുതിയപാടം കണ്ടന്തറ റോഡ്, എസ്.സി മുട്ടം ചെറുവേലികുന്ന് കോളനി സൈഡ് സംരക്ഷണം, ചൗരിപ്പാടം പുളിഞ്ചോട് റോഡ് അറ്റകുറ്റപണി, എത്തെരിക്കാവ് നടക്കാവ് കുളം പുനരുദ്ധാരണം, തുമ്പായിതോട് വെസ്റ്റ് എൽ.ഐ സ്‌കീം പുനരുദ്ധാരണം, ലക്ഷംവീട് കനാൽ അറ്റകുറ്റപണി എന്നീ പദ്ധതികൾക്ക് പത്ത് ലക്ഷം വീതംവകയിരുത്തി.
കല്ലേലി അജ്മീർ തൈക്കാവ് റോഡ്, കൈപ്പൂരിക്കര കമ്പനിപ്പടി റോഡ് അറ്റകുറ്റപണി, മുള്ളം കുന്ന് തൈക്കാവ് റോഡ് അറ്റകുറ്റപണി, എസ്.സി കമ്മ്യൂണിറ്റി ഹാൾ പൂർത്തീകരണം എന്നിവക്ക് 15 ലക്ഷം വീതവും പൊതിയിൽ ഹോമിയോ റോഡ് സൈഡ് ടൈലിംഗ്, മലയിടംതുരുത്ത് അമ്പുനാട് മസ്ജിദ് റോഡ്, പെരുമ്പടപ്പ് എസ്.സി കോളനി നവീകരണം, മനക്കമൂല എസ്.സി കോളനി നവീകരണം, ചെമ്പറക്കി തട്ടത്തിമറ്റം തോട് നിർമ്മാണം, കീൻപുറം റോഡ് എക്‌സ്റ്റൻഷൻ എന്നീ പദ്ധതികൾക്ക് അഞ്ചുലക്ഷം വീതവും അനുവദിച്ചു. മുടിക്കൽ പെരിയാർ ചെറുവേലിക്കുന്ന് റോഡിന് 30 ലക്ഷവും വാഴക്കുളം ജി.എച്ച്.എസ്.എസ് വനിത വിശ്രമമുറിക്ക് 20 ലക്ഷവും വെങ്ങോല പഞ്ചായത്തിലെ ചാണ്ടിക്കുടി ചന്ദ്രിക റോഡ് അറ്റകുറ്റപണികൾ, വെങ്ങോല ചന്ദ്രിക ചാണ്ടിക്കുടി റോഡ് കട്ടവിരി എന്നിവക്ക് പത്തുലക്ഷം രൂപവീതവും അനുവദിച്ചു.