കൂത്താട്ടുകുളം: തൊഴിൽ സംരക്ഷണം,വേതന വർദ്ധനവ്, ചികിത്സ ആനുകൂല്യങ്ങൾഎന്നിവ ലഭിക്കുന്നതിന്എൻ.ആർ.ഇ. ജി. വർക്കേഴ്സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൂത്താട്ടുകുളം പോസ്റ്റാഫീസിന് മുമ്പിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ല സെക്രട്ടറി എം.എസ് .ജോർജ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി സി എൻ.സദാമണി, എ.ഐ.ടി.യു.സി.നേതാക്കളായ എ.എസ്.രാജൻ, മുണ്ടക്കയം സദാശിവൻ, എം.എം.ജോർജ്, കെ.പി.ഷാജഹാൻ, ജോയി പീറ്റർ, ബിന സജീവൻ, അംബിക രാജേന്ദ്രൻ, എ.കെ.ദേവദാസ്, പി.സി.ചാക്കോ സി.ജി.സോമൻ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളി നേതാക്കളായ ജെസി ജോണി, ഷൈനി സജി, ഷൈജ അഷറഫ്, മിനി പ്രസാദ്, സാലി ബേബി, പ്രീതി സാബു, പി.എ.സുശീല എന്നിവർ ധർണക്ക് നേതൃത്വം നൽകി.