കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ പൂയംകുട്ടിയിൽ ഡെങ്കിപനി ബാധിച്ച് വ്യാപാരി മരിച്ചു. കൂവപ്പാറ കീഴാലിപടി വലിയ കരോട്ട് യോഹന്നാന്റെ മകൻ ബെന്നി (49) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിയായിരു്ന്നു അന്ത്യം. കല്ലേലി മേട്ടിൽ പലചരക്കുകട നടത്തിവരുകയായിരുന്നു. ഭാര്യ: സ്മിത (എ.സി. എസ്. സെക്രട്ടറി പൂയംകുട്ടി വാർഡ്). മക്കൾ: ബ്യൂല സാറാ ബെന്നി, ബ്യൂണ സാറാ ബെന്നി. സംസ്‌കാരം നടത്തി.