ആലുവ: മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് ഓണം പ്രമാണിച്ച് ഫെസ്റ്റിവൽ വായ്പ വിതരണം ബാങ്ക് പ്രസിഡന്റ് വി.എം. ശശി, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി എന്നിവർ നിർവ്വഹിച്ചു. ആൾജാമ്യത്തിൽ അനുവദിക്കുന്ന വായ്പ കുറഞ്ഞ പലിശ നിരക്കിൽ ഒരംഗത്തിന് 15000 രൂപ വരെ ലഭിക്കും. ബാങ്ക് ഭരണസമിതിയംഗം ഇ. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എച്ച്. സാബു, ഭരണസമിതിയംഗം പി.എ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.