കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ, റോട്ടറി സ്മാർട്ട്‌സിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എ ഹാന്റ് ടു വാക്ക് എന്ന പേരിൽ നടത്തിയ കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുടെ രണ്ടാം സ്ക്രീനിംഗ് ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ബേസിൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോതമംഗലം റോട്ടറി പ്രസിഡന്റ് ജിബുമോൻ വർഗീസ്, സ്മാർട്ട്‌സിറ്റി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടോമി സക്കറിയ, ട്രഷറർ ബിജു.പി.ജോസ്, ആസ്റ്റർ മെഡ്‌സിറ്റി ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ ഡോ. ബിജു ജോർജ് എന്നിവർ സംസാരിച്ചു. നിലവിൽ സേവനമനുഷ്ഠിക്കുന്നവരോ, വിരമിച്ചവരോ ആയ നഴ്‌സുമാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമായി 75,000 രൂപ നിരക്കിൽ ശസ്ത്രക്രിയ നടത്തുന്നതാണ് പദ്ധതി. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആസ്റ്റർ മെഡ്‌സിറ്റിയിലെ ആധുനിക ചികിത്സാ സൗകര്യങ്ങളും സീനിയർ സർജന്റെ സേവനങ്ങളും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് : 7592090097.