നെടുമ്പാശ്ശേരി: വിമാന യാത്രാക്കൂലി വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുകയാണെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. കേരള പ്രവാസി ഫെഡറേഷൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം.
ടിക്കറ്റ് വർദ്ധനവ് നിരവധി തവണ പാർലമെന്റിൽ അവതരിപ്പിച്ചുവെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രി നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മറ്റു സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിഷേധ മാർച്ച് വിമാനത്താവളത്തിന് സമീപം പൊലീസ് തടഞ്ഞു. സി.റ്റി. ടൈസൺ മാസ്റ്റർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ബാബു പോൾ, സി.വി. ശശി, പി.കെ രാജീവൻ, എൻ. അരുൺ, എ. ശംസുദ്ദീൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.