കൊച്ചി: തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജും എനർജി മാനേജ്മെന്റ് കമ്പനിയായ സ്മാർട്ട് ജൂൾസ് പ്രൈവറ്റ് ലിമിറ്റഡ് ഡൽഹിയും വിദ്യാർത്ഥികളുടെ സാങ്കേതികാ വിദ്യാ പരിശീലനത്തിന് കരാറൊപ്പിട്ടു. ഈ കരാർ പ്രകാരം മോഡൽ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം നടത്തുന്ന എം.ടെക് എനർജി മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് വേണ്ടി ജൂൾസ് ലാബുകൾ സ്ഥാപിക്കും. ഈ പ്രോഗ്രാം വഴി എനർജി മാനേജ്മെന്റ് മേഖലയിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് അവസരം ലഭിക്കുമെന്ന് സ്മാർട്ട് ജൂൾസ് സി.ഇ.ഒ അർജ്ജുൻ ഗുപ്ത അറിയിച്ചു. കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ.വിനു തോമസ് കരാറിൽ ഒപ്പിട്ടു. മെക്കാനിക്കൽ വിഭാഗം തലവൻ ഡോ. രാജേഷ് വി.ജി, എം.ടെക് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രീനിവാസ്. പി, പ്രൊഫ. കണ്ണദാസ് പി.കെ, പ്രൊഫ.സന്ധ്യ. പി. ഗോപാൽ, കമ്പ്യൂട്ടർ വിഭാഗം തലവൻ പ്രൊഫ. മണിലാൽ.എൽ എന്നിവർ പങ്കെടുത്തു.