പറവൂർ : വൈപ്പിൻ - പറവൂർ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ബോണസ് ആവശ്യപ്പെട്ട് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകി. മേഖലയിലെ മുഴുവൻ ബസ് തൊഴിലാളികൾക്കും വർഷത്തെ മൊത്ത വരുമാനത്തിന്റെ 8.33 ശതമാനം തുക ബോണസായി അനുവദിക്കണമെന്നാണ് ആവശ്യം.ബോണസ് തുക തൊഴിലാളികൾക്ക് വേഗം ലഭ്യമാക്കുന്നതിനാണ് ലേബർ ഓഫീസർക്ക് പരാതി നൽകിയത്.