രാമമംഗലം : ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഊരമന പറമ്പ്രക്കാട് എസ്.സി കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം 28 ന് നടക്കും . ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത് .
ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ സുഗതൻ നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും. വെെകിട്ട് 3 ന് എസ്. സി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എൻ.മിനികുമാരി അദ്ധ്യക്ഷത വഹിക്കും.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് പി.പി.സുരേഷ് കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു രവി, സ്മിത എൽദോസ്, പഞ്ചായത്ത് അംഗങ്ങളായ എൻ.ആർ. ശ്രീനിവാസൻ, രഞ്ജിത്ത് വിജയകുമാർ,, സിലി പോൾ, ബീന തമ്പി, സി.എ. സതീഷ്, പി.സി ജോളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.സിന്ധു തുടങ്ങിയവർ പ്രസംഗിക്കും .