ആലുവ: തുരുത്ത് ഗ്രാമദളം ലൈബ്രറി വനിതാവേദി ആശാന്റെ ചിന്താവിഷ്ടയായ സീത ജന്മശതാബ്ദി പ്രഭാഷണം നടത്തി. കുട്ടമ്മശ്ശേരി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ഗായത്രിവാസൻ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി അപർണ്ണ റോസ് ബേബി, ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ് കുമാർ, സെക്രട്ടറി കെ.പി. അശോകൻ, ലൈബ്രേറിയൻ പുഷ്പ മണിപ്പിള്ള എന്നിവർ സംസാരിച്ചു.