വൈപ്പിൻ : സ്വകാര്യ ബസ്സും പെട്ടി ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ പറവൂർ ഡോൺബോസ്‌കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12 ന് ചെറായി പാടത്ത് വെച്ചാണ് അപകടം. എറണാകുളം പറവൂർ റൂട്ടിലോടുന്ന ഏകദന്തൻ ബസ്സും മുനമ്പത്ത് നിന്ന് മീനും ചെമ്മീനും കയറ്റിവന്ന പെട്ടി ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.പെട്ടി വണ്ടി രണ്ടാകുകയും റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും ചെയ്തു. ബസ്സ് ഫുട്പാത്തിലേക്ക് കയറി ഈ റോഡിൽ അപകടങ്ങൾ പതിവാകുകയാണ്. പാടത്ത് നടുവിലൂടെ നേർരേഖ പോലെയുള്ള റോഡിൽ വാഹനങ്ങൾ അമിതവേഗതയിലാണ് സഞ്ചരിക്കുന്ന
ത്.