അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം നടത്തിയ ഭവനത്തിന്റെ താക്കോൽദാനംപഞ്ചായത്ത് പ്രസിഡന്റ് കെ. വൈ വർഗീസ് നിർവഹിച്ചു. മൂന്നാം വാർഡിൽ തലക്കോട്ട്പറമ്പ് പ്രദേശത്ത് മേനാച്ചേരി അന്നംക്കുട്ടി ഉറുമീസിന്റെ ഭവനമാണ് പൂർത്തിയായത്.തുറവൂർ സെന്റ് അഗസ്റ്റിൻസ് ചർച്ച് വികാരി ഫാ ജോസഫ് കൊടിയൻ ആശീർവാദ കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം എം ജെയ്സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ലത ശിവൻ, വാർഡ് വികസന സമിതി അംഗങ്ങളായ കെ .പി രാജൻ, കെ. വി പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.