പറവൂർ : പറവൂർ കൈത്തറി സഹകരണ സംഘത്തിന്റെ ഓൺ വിൽപ്പന സ്റ്റാൾ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് സിനിമാതാരം അശ്വതി മേനോൻ നിർവ്വഹിക്കും. പറവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ആദ്യവിൽപ്പന നിർവഹിക്കും. മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ ഉടമ ഇ.ജി. ശശി ഏറ്റുവാങ്ങും. സംഘം പ്രസിഡന്റ് ടി.എസ്. ബേബി അദ്ധ്യക്ഷത വഹിക്കും.