കിഴക്കമ്പലം: കിഴക്കമ്പലം ദയറാപ്പടിയിൽ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായിട്ടും നടപടിയില്ല. വെള്ളം പാഴാകുന്നു. പട്ടിമറ്റത്തെ വാട്ടർ അതോറിറ്റി ഓഫീസിൽ ഇക്കാര്യം പലതവണ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പൈപ്പ് പൊട്ടി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു.പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തിരിഞ്ഞ് നോക്കുന്നില്ല. പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ ഗർത്തംരൂപപ്പെട്ടിട്ടുണ്ട്. ദിവസേന ഇരുചക്രവാഹനങ്ങളടക്കംനിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. പൈപ്പ് മാറ്റി സ്ഥാപിക്കാത്ത നടപടിയിൽ, പ്രതിഷേധിച്ച് പട്ടിമറ്റത്തെ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ ഉപരോധ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.