uparodham
ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ വൈറ്റിലയിലെ പൊതുമരാമത്ത് ഓഫീസിലേക്ക് നടത്തിയ ഉപരോധസമരം..

കുണ്ടന്നൂർ:പൗരവേദിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച് ജനകീയ പ്രക്ഷോഭസമിതി ഇന്നലെ വൈറ്റിലയിലെ പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു.കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കുന്നതിനു വേണ്ടിയായിരുന്നു ഉപരോധം. പരിസ്ഥിതിപ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉപരോധം ഉദ്ഘാടനം ചെയ്തു.പൗരവേദി ജില്ല പ്രസിഡന്റ് സിബി സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സമിതി ചെയർപെയ്സൻ സുനീല സിബി മുഖ്യ പ്രഭാഷണം നടത്തി.മുഹമ്മദ്,മേഘനാൻ ,ടി.പി.ആന്റണി,സി.പി.ഷാജീകുമാർ, ചാർളി മൂഴാപിള്ളി, മൈക്കിൾ കടമാട്ട്,സാംസൺ അറക്കൽ,ഉഷ ദേവി, റാഫി, നജീബ്,തോമസ്സ് ലിജു,ബിനോയ്പാപ്പച്ചൻ,തുടങ്ങിയവർപ്രസംഗിച്ചു.

സൂപ്രണ്ടിംഗ് എൻജിനീയർ സ്ഥലം സന്ദർശിച്ച് റോഡുകളിലെ കുഴികൾ അടച്ച്,ടൈൽ വിരിക്കൽ ഉറപ്പാക്കാം.ഈ ഉറപ്പിലമേൽ ഉപരോധസമരം അവസാനിപ്പിച്ചു.