sammelanm
വൈപ്പിന്‍ ഫോര്‍ട്ട്‌ കൊച്ചി ബോട്ട് ദുരന്തത്തിന്‍റെ അനുസ്മരണം ഷൈനി മാത്യു ഉത്ഘാടനം ചെയ്യുന്നു

വൈപ്പിൻ : നാലു വർഷം മുമ്പ് കൊച്ചി അഴിമുഖത്ത് ബോട്ട് മുങ്ങി മരിച്ച11 പേരെ അനുസ്മരിക്കാൻ വൈപ്പിൻ സ്റ്റാൻഡിൽ നടത്തിയ അനുസ്മരണ സമ്മേളനം കൊച്ചി നഗരസഭ ടൗൺപ്ലാനിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി മാത്യു ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സോന ജയരാജ് , കെ ജി ഡോണോ, വി വി പുഷ്‌ക്കരൻ, ഇ സി ശിവദാസ്, മജ്‌നു കോമത്ത്, വി വി അനിൽ, ജോസി വൈപ്പിൻ, പോൾ ജെ മാമ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. മുങ്ങി മരണമടഞ്ഞവരുടെ ചിത്രങ്ങളിൽ പുഷ്പ്പാർച്ചന നടത്തി.വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ രണ്ട് റോറോയും രാവിലെ മുതൽ രാത്രി വരെ പത്തു മിനിറ്റ് ഇടവിട്ട് സർവീസ് നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.