കൊച്ചി: സംസ്ഥാനത്തെ എൽ.പി.ജി. പ്ലാന്റുകളിലെ സിലിണ്ടർ ട്രക്ക് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായി. റീജിണൽ ജോയിന്റ് ലേബർ കമ്മിഷണർ കെ. ശ്രീലാൽ നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്.
ഡ്രൈവർമാർക്ക് കഴിഞ്ഞ വർഷത്തെ ബോണസായി 8000 രൂപയും അഡ്വാൻസായി 4500 രൂപയും നൽകും. അഡ്വാൻസ് തുക അഞ്ചു മാസമായി ഒക്‌ടോബർ മുതൽ ശമ്പളത്തിൽ നിന്നും പിടിക്കും. ക്ലീനർമാർക്ക് 4500 രൂപ ബോണസ്. ഈ തീരുമാനം കേരളത്തിലെ എല്ലാ എൽ.പി.ജി. പ്ലാന്റുകളിലേയും സിലിണ്ടർ കയറ്റി പോകുന്ന ലോറികളുടെ ഡ്രൈവർമാർക്കും ക്ലീനർമാർക്കും ബാധകമായിരിക്കും. ഉയർന്ന തുക ബോണസും, അഡ്വാൻസും ലഭിക്കുന്ന തൊഴിലാളികൾക്ക് ആനുപാതികമായി വർദ്ധനവ് ലഭിക്കും. ബോണസും അഡ്വാൻസും സെപ്‌തംബർ മൂന്നിന് മുമ്പ് നൽകും.